കോതമംഗലം: സ്നേഹഗിരി മിഷനറി സന്യാസിനീ സമൂഹത്തിന്റെ കോതമംഗലം സെന്റ് മേരീസ് പ്രൊവിൻസിന്റെ പുതിയ പ്രൊവിൻഷ്യൽ സുപ്പീരിയറായി റവ. സി. സെലിൻ റോസ് തിരഞ്ഞെടുക്കപ്പെട്ടു. 2026 മാർച്ച് 11-ന് നടന്ന പ്രൊവിൻഷ്യൽ സിനാക്സിസിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. തുടർന്ന് കോതമംഗലം പ്രൊവിൻഷ്യൽ ഹൗസിൽ നടന്ന ചടങ്ങിൽ പുതിയ ഭരണസമിതി ഔദ്യോഗികമായി ചുമതലയേറ്റു.
പ്രൊവിൻഷ്യൽ കൗൺസിലർമാരായി റവ. സി. മെൽവി റ്റോം (ഒന്നാം കൗൺസിലർ), റവ. സി. ജോളി (രണ്ടാം കൗൺസിലർ), റവ. സി. മരിയ ജോസ് (മൂന്നാം കൗൺസിലർ), റവ. സി. ജോസ്നി (നാലാം കൗൺസിലർ) എന്നിവർ ചുമതലയേറ്റു. പ്രൊവിൻഷ്യൽ സെക്രട്ടറിയായി റവ. സി. ഇവാനയും ബർസാർ ആയി റവ. സി. ലിജിൻ മരിയയും നിയമിതരായി.

പ്രൊവിൻസിന്റെ കീഴിലുള്ള വിവിധ ആത്മീയ-സാമൂഹിക പ്രവർത്തനങ്ങളുടെയും മിഷൻ ശുശ്രൂഷകളുടെയും ഏകോപനത്തിനും വികസനത്തിനും പുതിയ ഭരണസമിതി നേതൃത്വം നൽകും. സേവന പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാൻ പുതിയ നേതൃത്വം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അറിയിച്ചു.
