പാലാ: സ്നേഹഗിരി മിഷനറി സന്യാസിനീ സമൂഹത്തിന്റെ പാലാ സെന്റ് തോമസ് പ്രൊവിൻസിന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. റവ. സി. ലിനിയാണ് പുതിയ പ്രൊവിൻഷ്യൽ സുപ്പീരിയറായി ചുമതലയേറ്റത്. പാലാ പ്രൊവിൻഷ്യൽ ഹൗസിൽ നടന്ന ചടങ്ങിലാണ് പുതിയ നേതൃത്വത്തിന്റെ ഔദ്യോഗിക ചുമതലയേറ്റൽ നടന്നത്.
പ്രൊവിൻഷ്യൽ കൗൺസിലർമാരായി റവ. സി. സാൽവിൻ (ഒന്നാം കൗൺസിലർ), റവ. സി. വിമല (രണ്ടാം കൗൺസിലർ), റവ. സി. വനജ (മൂന്നാം കൗൺസിലർ), റവ. സി. ജോസ്മിത (നാലാം കൗൺസിലർ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. പ്രൊവിൻഷ്യൽ സെക്രട്ടറിയായി റവ. സി. ആൻ ജോയും ബർസാർ ആയി റവ. സി. ആൻ ഗ്രേയ്സും ചുമതലയേറ്റു.

പ്രൊവിൻസിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെയും മിഷൻ പ്രവർത്തനങ്ങളുടെയും ഏകോപനവും വികസനവും ഇനി പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലായിരിക്കും. ആത്മീയ വളർച്ചക്കും സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകി പ്രവർത്തിക്കാൻ പുതിയ ടീം പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചു.