
ജഗദൽപൂർ റീജിയണൽ ഹൗസ് | നവംബർ 3, 2026
റായ്പൂർ അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ വിക്ടർ ഹെൻറി താക്കൂർ പിതാവ്, ജഗ്ദൽപൂർ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കൊല്ലംപറമ്പിൽ പിതാവ്, വികാരി ജനറൽ ഫാ. ജോസി താമരശ്ശേരി സി.എം.ഐ. എന്നിവർ ഇന്ന് ജഗദൽപൂരിലെ നമ്മുടെ റീജിയണൽ ഹൗസ് സന്ദർശിച്ചു.
അവരുടെ സ്നേഹനിർഭരമായ സാന്നിധ്യവും പ്രാർത്ഥനാപൂർവമായ ആശീർവാദങ്ങളും സമൂഹാംഗങ്ങൾക്ക് ഏറെ സന്തോഷവും ആത്മീയ പ്രചോദനവും പകർന്നു. ഈ സന്ദർശനം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും മനോഹരമായ അനുഭവമായി.
തങ്ങളുടെ വിലയേറിയ സമയം പങ്കുവെച്ച് റീജിയണൽ ഹൗസിലെത്തിയ അഭിവന്ദ്യ പിതാക്കന്മാർക്കും വികാരി ജനറാളിനും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹാദരങ്ങളും അറിയിക്കുന്നു. അവരുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും ഞങ്ങളുടെ സമർപ്പിത ജീവിതത്തിനും ശുശ്രൂഷകൾക്കും എന്നും കരുത്തും പ്രചോദനവുമാകട്ടെ.
