
ഒക്ടോബർ 2-ന് തിരുസഭ പരിശുദ്ധ കാവൽ മാലാഖമാരുടെ തിരുനാൾ ആചരിക്കുന്നു.
ദൈവം ഓരോ മനുഷ്യന്റെയും ജീവിതയാത്രയിൽ സംരക്ഷണത്തിനും വഴികാട്ടലിനുമായി കാവൽ മാലാഖമാരെ നിയോഗിച്ചിരിക്കുന്നുവെന്ന വിശ്വാസമാണ് ഈ തിരുനാളിന്റെ അടിസ്ഥാനം. വിശുദ്ധ ഗ്രന്ഥത്തിൽ, “നിന്റെ വഴിയിൽ നിന്നെ കാത്തുകൊള്ളാൻ ഞാൻ ഒരു മാലാഖയെ നിന്റെ മുമ്പിൽ അയയ്ക്കുന്നു” എന്ന് ദൈവം അരുളിച്ചെയ്യുന്നു (പുറപ്പാട് 23:20). നമ്മെ അപകടങ്ങളിൽനിന്ന് കാത്തും നന്മയുടെ വഴിയിലേക്ക് നയിച്ചും ദൈവത്തോട് കൂടുതൽ അടുപ്പിക്കാനും കാവൽ മാലാഖമാർ സഹായിക്കുന്നു.
നമ്മുടെ കാവൽ മാലാഖയുടെ സാന്നിധ്യം ഓർത്ത്, ദൈവത്തിന്റെ വഴിയിൽ വിശ്വസ്തരായി ജീവിക്കാം. 🙏