
ഫ്രാൻസിലേക്കുള്ള പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ അപ്പസ്തോലിക സന്ദർശനവേളയിൽ, മെറ്റ്സിലെ(Metz) വിശുദ്ധ സ്റ്റീഫന്റെ നാമധേയത്തിലുള്ള കത്തീഡ്രലിൽ, വിശുദ്ധ ബലിയർപ്പിക്കുകയും , വചന സന്ദേശം നൽകുകയും ചെയ്തു. അക്രമവും സ്വാർത്ഥതയും നിറഞ്ഞ ലോകത്ത്, മരുഭൂമികളെ ഉദ്യാനങ്ങളും വീടുകളുമാക്കി മാറ്റാൻ വിട്ടുകൊടുക്കലിന്റെയും ക്ഷമയുടെയും കാരുണ്യത്തിന്റെയും പാതയാണ് യേശു സുവിശേഷത്തിലൂടെ പഠിപ്പിക്കുന്നതെന്നു പാപ്പാ സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു.