Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    നവംബർ 5: വിശുദ്ധ സഖറിയായും വിശുദ്ധ എലിസബത്തും

    November 4, 2026

    സ്നേഹവും അനുഗ്രഹവും പകർന്നുകൊണ്ട് ഇടയശ്രേഷ്ഠരുടെ റീജിയണൽ ഹൗസ് സന്ദർശനം

    November 4, 2026

    നവംബർ 3- വിശുദ്ധ മാർട്ടിൻ ഡി പോറസ്

    November 2, 2026
    Facebook X (Twitter) Instagram Threads
    • About Us
    • Histroy
    • Leadership
    snehagiri.media
    Facebook X (Twitter) Instagram
    Subscribe
    • Home
    • About Us
    • Formation
      • Come & See
      • Boarding
      • Aspirancy
      • Postulancy
      • Pre-Novitiate
      • Novitiate
      • Juniorate
    • Provinces
      • Pala
      • Kothamangalam
      • Kannur
      • Jagdalpur
    • Missions
    • Social Work
    • Institutions
    • Care Homes
      • Old Age Homes
      • Boys’ Homes
      • Girls’ Homes
      • Homes for the Mentally & Physically Challenged
      • Rehabilitation Centres
      • Homes for Mentally Ill Women
    • Courses
    • Publications
      • Books
      • Periodicals
    • Contact
    snehagiri.media
    Home » നടപ്പാതകളിൽ യോഹന്നാന്റെ സുവിശേഷം പകർത്തിയെഴുതി വിദ്യാർഥികൾ: അമേരിക്കയിൽ നിന്നുള്ള വേറിട്ട സുവിശേഷപ്രഘോഷണം
    Care Homes

    നടപ്പാതകളിൽ യോഹന്നാന്റെ സുവിശേഷം പകർത്തിയെഴുതി വിദ്യാർഥികൾ: അമേരിക്കയിൽ നിന്നുള്ള വേറിട്ട സുവിശേഷപ്രഘോഷണം

    ReporterBy ReporterOctober 29, 2026No Comments2 Mins Read
    Share
    Facebook Twitter Pinterest Threads Bluesky Copy Link

    മനോഹരമായ ഒരു കോളേജ് ക്യാമ്പസ്. അതിന്റെ നടപ്പാതയിൽ കൈകൾകൊണ്ട് ഒരു സുവിശേഷം മുഴുവൻ എഴുതി തീർക്കുക എന്നകാര്യം ആലോചിക്കാൻ പറ്റുമോ? അത്തരത്തിൽ വേറിട്ട ഒരു മാർഗത്തിലൂടെ സുവിശേഷ പ്രഘോഷണത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഇലിനോയി സർവകലാശാല. കോളേജിന്റെ നടവഴിയിൽ വിശുദ്ധ യോഹന്നാന്റെ സുവിശേഷം പകർത്തിയെഴുതിക്കൊണ്ടാണ് ഇവിടുത്തെ കത്തോലിക്കാരായ വിദ്യാർഥികൾ വിസ്മയം സൃഷ്ടിച്ചത്.

    അമേരിക്കയിലെ ഏറ്റവും വലിയ പൊതു സർവകലാശാലകളിലൊന്നായ യൂണിവേഴ്സിറ്റി ഓഫ് ഇലിനോയി അറ്റ് അർബാന-ചാംപെയ്നിൽ (UIUC) ഏകദേശം 60,000-ത്തോളം വിദ്യാർഥികളാണ് പഠിക്കുന്നത്. ഇവിടത്തെ ‘ന്യൂമാൻ സെന്ററിന്’ (Newman Center) കീഴിലുള്ള അൻപതോളം വരുന്ന വിദ്യാർഥികളാണ് വിസ്മയകരമായ ഈ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ചത്.

    മൂന്നര മണിക്കൂർ നീണ്ട പ്രയത്നം

    ഒക്ടോബർ 19 തിങ്കളാഴ്ച രാത്രി എട്ടുമണി മുതൽ 11:30 വരെ നീണ്ട മൂന്നര മണിക്കൂറിലധികം സമയമെടുത്താണ് വിദ്യാർഥികൾ ഈ ബൃഹത്തായ സംരംഭം പൂർത്തിയാക്കിയത്. കാമ്പസിലെ പ്രധാന ക്വാഡ് ഏരിയയിലെ നടപ്പാതകളിൽ ചോക്ക് ഉപയോഗിച്ച് യോഹന്നാന്റെ സുവിശേഷത്തിലെ മുഴുവൻ വചനങ്ങളും മനോഹരമായ കൈപ്പടയിൽ എഴുതിച്ചേർക്കുകയായിരുന്നു അവർ.

    ജൂനിയർ വിദ്യാർഥികളായ കോനർ ബെർഗനും ജോൺ ബിയർമാനുമാണ് ഇപ്രകാരം ഒരു ആശയത്തിന് തുടക്കം ഇട്ടത്. ന്യൂമാൻ സെന്ററിലെ റസിഡന്റ് അഡ്വൈസർമാരായിരുന്നു ഇരുവരും. എങ്ങനെ സുവിശേഷം മറ്റുള്ളവരിലേക്കും എത്തിക്കാം എന്ന ചിന്തയാണ് ഇവരെ ഈ വേറിട്ട മാർഗത്തിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിച്ചത്. “ഇതിലൂടെ വളരെ വലിയൊരു ജനവിഭാഗത്തിലേക്ക് ദൈവവചനം എത്തിക്കാൻ സാധിക്കുമെന്ന് ഞങ്ങൾ കരുതി. ഞങ്ങളുടെ സെന്ററിൽ വിശ്വാസവുമായി ബന്ധപ്പെട്ടവരും അല്ലാത്തവരുമായ നിരവധി പേരുണ്ട്. എന്നാൽ ഇത്രയും വലിയൊരു കാമ്പസിൽ ആരും നമ്മെ തേടിവന്നില്ലെങ്കിൽ സുവിശേഷം അവരിലേക്ക് എത്തില്ല,” കോനർ ബെർഗൻ വെളിപ്പെടുത്തി. ആത്മാർഥതയില്ലാതെ ആരും നാല് മണിക്കൂർ കാൽമുട്ടിലിരുന്ന് ചോക്കുകൊണ്ട് എഴുതാൻ തയ്യാറാകില്ല. ഈശോയോടുള്ള തീഷ്ണമായ സ്നേഹമാണ് സുഹൃത്തുക്കളെ ഇതിന് പ്രേരിപ്പിച്ചത്, കോനർ കൂട്ടിച്ചേർത്തു.

    യേശുവിന്റെ ദിവ്യത്വത്തിന് ഏറെ പ്രാധാന്യം നൽകുന്നതാണ് യോഹന്നാന്റെ സുവിശേഷം. അതുകൊണ്ടാണ് പകർത്തിയെഴുതാനായി ആ സുവിശേഷം തന്നെ തിരഞ്ഞെടുത്തതെന്ന് കോനർ ബെർഗനും ജോൺ ബിയർമാനും ഒരുമിച്ചു പറയുന്നു. “ദൈവം നമ്മുടെ ജീവിതത്തിൽ എഴുതിയ ഒരു വലിയ പ്രണയകഥ പോലെയാണ് യോഹന്നാന്റെ സുവിശേഷം. വ്യക്തിപരമായും പൊതുവായും ആ സ്നേഹം അനുഭവിക്കാൻ ആളുകളെ സഹായിക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം,” ജോൺ ബിയർമാൻ വ്യക്തമാക്കി.

    അദ്ഭുതത്തോടെ നോക്കി നിന്ന ക്യാമ്പസ്

    ചോക്ക് കൊണ്ടാണ് വചനങ്ങൾ എഴുതിയത്. അതിനാൽ തന്നെ അത് അധികം ദിവസം നിൽക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നു. പക്ഷെ ഈ ഒരു പ്രവർത്തിക്കു അധ്യാപകരുടെയും കുട്ടികളുടെയും ഭാഗത്തു നിന്ന് ലഭിച്ച പ്രതികരണം വലുതായിരുന്നു. തലകുനിച്ചു നടന്നിരുന്ന പല വിദ്യാർഥികളും നടപ്പാതയിലെ വചനങ്ങൾ വായിച്ചുതുടങ്ങിയത് വലിയൊരു മാറ്റത്തിന്റെ തുടക്കമാണെന്ന് വിദ്യാർഥികൾ വിശ്വസിക്കുന്നു. നടന്നുപോകുന്നതിനിടയിൽ വചനങ്ങൾ വായിച്ചവരും, ഇതിന് പിന്നിൽ പ്രവർത്തിച്ച വിദ്യാർഥികളെ തേടിയെത്തി അഭിനന്ദിച്ചവരും ഏറെയാണ്. ഇതിലൂടെ ഒരു ജീവിതത്തെയെങ്കിലും സ്വാധീനിക്കാൻ കഴിഞ്ഞെങ്കിൽ, അല്ലെങ്കിൽ ഭാവിയിൽ വളരാൻ പാകത്തിലുള്ള ഒരു ചെറിയ വിത്തെങ്കിലും പാകാൻ കഴിഞ്ഞെങ്കിൽ അത്രയും സന്തോഷം എന്നാണു ഈ പദ്ധതിയുടെ ഭാഗമായ എല്ലാവരും പറയുന്നത്.

    ഏകദേശം അൻപതോളം കുട്ടികൾ മൂന്നു മണിക്കൂർ എടുത്താണ് വിശുദ്ധ യോഹന്നാന്റെ സുവിശേഷം പകർത്തിയെഴുതിയത്. നിലത്ത് കുത്തിയിരുന്നു ചോക്കുകൊണ്ട് എഴുതുന്നത് അൽപ്പം പ്രയാസകരമാണെങ്കിലും അത് ദൈവമഹത്വത്തിനായി ചെയ്തപ്പോൾ തങ്ങൾ കൂടുതൽ സന്തോഷമുള്ളവരായി എന്ന് ഇവർ പറയുന്നു.

    അഭിനന്ദനങ്ങൾ

    Share. Facebook Twitter Pinterest Bluesky Threads Tumblr Telegram Email
    Reporter
    • Website

    Related Posts

    ലൗ ഹോം നിവാസികൾ വിമലജ്യോതിയിൽ ഹരിതവസന്തമൊരുക്കി

    November 2, 2026

    നന്മ പുരസ്കാരം നേടി സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സ്

    November 2, 2026

    ജപമാല റാലി

    November 1, 2026
    Add A Comment
    Leave A Reply Cancel Reply

    Demo
    Top Posts

    നന്മ പുരസ്കാരം നേടി സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സ്

    November 2, 2026211 Views

    ജപമാല റാലി

    November 1, 2026157 Views

    കാരുണ്യ പൈതൃകം 2 K26

    October 8, 2026120 Views
    Don't Miss

    നവംബർ 5: വിശുദ്ധ സഖറിയായും വിശുദ്ധ എലിസബത്തും

    By ReporterNovember 4, 2026

    ​സ്നാപക യോഹന്നാന്റെ മാതാപിതാക്കളായ വിശുദ്ധ സഖറിയായുടെയും വിശുദ്ധ എലിസബത്തിന്റെയും തിരുനാളാണ് നവംബർ 5-ന് കത്തോലിക്കാ സഭ ആചരിക്കുന്നത്.​സഖറിയാ: ജെറുസലേം ദൈവാലയത്തിലെ…

    സ്നേഹവും അനുഗ്രഹവും പകർന്നുകൊണ്ട് ഇടയശ്രേഷ്ഠരുടെ റീജിയണൽ ഹൗസ് സന്ദർശനം

    November 4, 2026

    നവംബർ 3- വിശുദ്ധ മാർട്ടിൻ ഡി പോറസ്

    November 2, 2026

    ലൗ ഹോം നിവാസികൾ വിമലജ്യോതിയിൽ ഹരിതവസന്തമൊരുക്കി

    November 2, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Top Trending
    Demo
    Most Popular

    നന്മ പുരസ്കാരം നേടി സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സ്

    November 2, 2026211 Views

    ജപമാല റാലി

    November 1, 2026157 Views

    കാരുണ്യ പൈതൃകം 2 K26

    October 8, 2026120 Views
    Our Picks

    നവംബർ 5: വിശുദ്ധ സഖറിയായും വിശുദ്ധ എലിസബത്തും

    November 4, 2026

    സ്നേഹവും അനുഗ്രഹവും പകർന്നുകൊണ്ട് ഇടയശ്രേഷ്ഠരുടെ റീജിയണൽ ഹൗസ് സന്ദർശനം

    November 4, 2026

    നവംബർ 3- വിശുദ്ധ മാർട്ടിൻ ഡി പോറസ്

    November 2, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Home
    • Provinces
    • Publications
    © 2026 Snehagiri Media. All rights reserved. | Powered by Kochi Digital.

    Type above and press Enter to search. Press Esc to cancel.