
വൈക്കം: സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിച്ച “നന്മയോളം, നമ്മുടെ കേരളം” എന്ന സാമൂഹിക കൂട്ടായ്മയുടെ ഭാഗമായി ഏർപ്പെടുത്തിയ നന്മ പുരസ്കാരത്തിന് സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിലെ റവ.സി. ടിസ്സയും റവ. സി. ഷാനി മരിയയും അർഹരായി.
സാമൂഹിക പ്രതിബദ്ധതയോടെയും നിസ്വാർത്ഥ സേവനമനോഭാവത്തോടെയും സമൂഹത്തിന് നൽകിവരുന്ന സംഭാവനകളെ മാനിച്ചാണ് പുരസ്കാരം സമ്മാനിച്ചത്. 2026 ഒക്ടോബർ 31-ന് വൈക്കം ശ്രീമഹാദേവ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു.
ഇരുവർക്കും സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും നേരുന്നു.

