
സ്നേഹഗിരി മിഷനറി സന്യാസിനീ സമൂഹത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സ്ഥാപനങ്ങളിലെ അന്തേവാസികളുടെ സ്നേഹ സംഗമം കാരുണ്യ പൈതൃകം 2K26 എന്ന പേരിൽ നടത്തപ്പെട്ടു. പാലാ ദൈവദാൻ സെന്ററിൽ വച്ചു നടത്തപ്പെട്ട പ്രസ്തുത പരിപാടിയ്ക്ക് സേനഗിരി മിഷനറി സന്യാസിനീ സമൂഹത്തിന്റെ മദർ ജനറൽ റവ.ഡോ.സി.ദിവ്യ അധ്യക്ഷം വഹിച്ചു. പാലാ രൂപത വികാരി ജനറാൾ റവ.ഡോ.സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടന കർമ്മവും നിർവ്വഹിച്ചു. പാലാ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.സി. ലിനി സ്വാഗതവും ആശംസിച്ച മീറ്റിംഗിൽ, പാലാ ളാലം പള്ളി വികാരി റവ.ഫാ.ജോസഫ് തടത്തിൽ, രൂപത Care homes ഡയറക്ടർ റവ.ഫാ.ജോർജ് NCP, മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. മായാ രാഹുൽ, സ്നേഹഗിരി സന്യാസിനീ സമൂഹത്തിന്റെ ജനറൽ കൗൺസിലർ റവ.സി. റാണി റ്റോം, ഓശാനാം സൊസൈറ്റി മെമ്പർ ശ്രീ.ബിനോയി ജോസഫ്, വാർഡ് മെമ്പർ ശ്രീ. ടോണി തൈപ്പറമ്പിൽ, എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സ്നേഹ ഗിരിയുടെ വിവിധ സ്ഥാപനങ്ങളിലെ അന്തേവാസികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിക്കപ്പെട്ടു. പാലാ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ കൗൺസിലർ റവ.സി. സാൽവിൻ ഏവർക്കും നന്ദിയർപ്പിച്ചു സംസാരിച്ചു. രാവിലെ 10.30 ന് പ്രാത്ഥനാ ശുശ്രൂഷയോടെ ആരംഭിച്ച സ്നേഹസംഗമം വൈകുന്നേരം 3.30 ന് സമാപിച്ചു.