പാലാ: സ്നേഹഗിരി മിഷനറി സന്യാസിനീ സമൂഹത്തിന്റെ (Snehagiri Missionary Congregation) പുതിയ മദർ ജനറലായി റവ. സി. ദിവ്യ തിരഞ്ഞെടുക്കപ്പെട്ടു. 2026 മാർച്ച് 3-ന് നടന്ന ജനറൽ സിനാക്സിസിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. സ്നേഹഗിരി ജനറലേറ്റിൽ നടന്ന ചടങ്ങിൽ പുതിയ ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേറ്റു.
ജനറൽ കൗൺസിലർമാരായി റവ. സി. ക്രിസ്റ്റി (ഒന്നാം കൗൺസിലർ), റവ. സി. റാണി റ്റോം (രണ്ടാം കൗൺസിലർ), റവ. സി. റോസ് ജോ (മൂന്നാം കൗൺസിലർ), റവ. സി. രഞ്ജിത (നാലാം കൗൺസിലർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി ജനറലായി റവ. സി. ഡോണിയയും ബർസാർ ജനറലായി റവ. സി. ഫ്ലവറും ചുമതലയേറ്റു.

സഭയുടെ കീഴിലുള്ള അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള വിവിധ മിഷൻ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും വികസനത്തിനും പുതിയ ഭരണസമിതി നേതൃത്വം നൽകും. ആത്മീയവും ജീവകാരുണ്യപരവുമായ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ പുതിയ നേതൃത്വം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അറിയിച്ചു.
