പാലാ: സ്നേഹഗിരി മിഷനറി സന്യാസിനീ സമൂഹത്തിന്റെ പാലാ സെന്റ് തോമസ് പ്രൊവിൻസിന്റെ പുതിയ പ്രൊവിൻഷ്യൽ സുപ്പീരിയറായി റവ. സി. ലിനി ചുമതലയേറ്റു. പ്രൊവിൻഷ്യൽ ഹൗസിൽ നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് പുതിയ ഭരണസമിതിയെ നിശ്ചയിച്ചത്. തുടർന്ന് നടന്ന ഔദ്യോഗിക ചടങ്ങിൽ പുതിയ നേതൃത്വത്തിന്റെ ചുമതലയേറ്റൽ നടന്നു.
പ്രൊവിൻഷ്യൽ കൗൺസിലർമാരായി റവ. സി. സാൽവിൻ (ഒന്നാം കൗൺസിലർ), റവ. സി. വിമല (രണ്ടാം കൗൺസിലർ), റവ. സി. വനജ (മൂന്നാം കൗൺസിലർ), റവ. സി. ജോസ്മിത (നാലാം കൗൺസിലർ) എന്നിവർ ചുമതലയേറ്റു. പ്രൊവിൻഷ്യൽ സെക്രട്ടറിയായി റവ. സി. ആൻ ജോയും ബർസാർ ആയി റവ. സി. ആൻ ഗ്രേയ്സും നിയമിതരായി.

പാലാ സെന്റ് തോമസ് പ്രൊവിൻസിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെയും മിഷൻ പ്രവർത്തനങ്ങളുടെയും ഏകോപനത്തിനും വികസനത്തിനും പുതിയ ഭരണസമിതി നേതൃത്വം നൽകും. ആത്മീയ വളർച്ചക്കും സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുമെന്ന് പുതിയ നേതൃത്വം അറിയിച്ചു.
