ഉജ്ജയിൻ: സ്നേഹഗിരി മിഷനറി സന്യാസിനീ സമൂഹത്തിന്റെ (SMS) സ്നേഹാത്മ റീജിയന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. 2026 മാർച്ച് 20-ന് നടന്ന തിരഞ്ഞെടുപ്പിൽ റവ. സി. സെലിൻ ജോസാണ് പുതിയ റീജിയണൽ സുപ്പീരിയറായി തിരഞ്ഞെടുക്കപ്പെട്ടത്. റീജിയണൽ ഹൗസിൽ നടന്ന ചടങ്ങിലാണ് പുതിയ നേതൃത്വത്തിന്റെ ഔദ്യോഗിക ചുമതലയേറ്റൽ നടന്നത്.
റീജിയണൽ കൗൺസിലർമാരായി സി. സാന്ത്വന (ഒന്നാം കൗൺസിലർ), സി. ടെസിൻ (രണ്ടാം കൗൺസിലർ) എന്നിവർ ചുമതലയേറ്റു. റീജിയണൽ സെക്രട്ടറിയായി സി. ആൽവിനും ബർസാർ ആയി സി. അലനും നിയമിതരായി.

സ്നേഹാത്മ റീജിയന്റെ കീഴിലുള്ള വിവിധ പ്രേഷിത പ്രവർത്തനങ്ങൾക്കും ആത്മീയ ശുശ്രൂഷകൾക്കും പുതിയ ഭരണസമിതി നേതൃത്വം നൽകും. സേവന-ആത്മീയ പ്രവർത്തനങ്ങളുടെ വ്യാപനത്തിനും ഏകോപനത്തിനും പുതിയ നേതൃത്വം കൂടുതൽ ഊന്നൽ നൽകുമെന്ന് അറിയിച്ചു.