മലബാർ: സ്നേഹഗിരി മിഷനറി സന്യാസിനീ സമൂഹത്തിന്റെ മലബാർ സെന്റ് ജോസഫ്സ് പ്രൊവിൻസിന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. റവ. സി. റ്റെസ് മാത്യുവാണ് പുതിയ പ്രൊവിൻഷ്യൽ സുപ്പീരിയറായി ചുമതലയേറ്റത്. പ്രൊവിൻഷ്യൽ ഹൗസിൽ നടന്ന ചടങ്ങിലാണ് പുതിയ നേതൃത്വത്തിന്റെ ഔദ്യോഗിക ചുമതലയേറ്റൽ നടന്നത്.
പ്രൊവിൻഷ്യൽ കൗൺസിലർമാരായി റവ. സി. അലക്സ് (ഒന്നാം കൗൺസിലർ), റവ. സി. ധന്യ (രണ്ടാം കൗൺസിലർ), റവ. സി. പ്രസാദ് (മൂന്നാം കൗൺസിലർ), റവ. സി. തെരേസ് (നാലാം കൗൺസിലർ) എന്നിവർ ചുമതലയേറ്റു. പ്രൊവിൻഷ്യൽ സെക്രട്ടറിയായി റവ. സി. ഡോണ മരിയയും ബർസാർ ആയി റവ. സി. ലിസ് മരിയയും നിയമിതരായി.

മലബാർ മേഖലയിലെ സഭയുടെ വിവിധ മിഷൻ പ്രവർത്തനങ്ങൾക്കും സാമൂഹിക-വിദ്യാഭ്യാസ ശുശ്രൂഷകൾക്കും പുതിയ ഭരണസമിതി നേതൃത്വം നൽകും. ആത്മീയ വളർച്ചയും സാമൂഹ്യസേവന പ്രവർത്തനങ്ങളും കൂടുതൽ ശക്തിപ്പെടുത്താൻ പുതിയ നേതൃത്വം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അറിയിച്ചു.