Subscribe to Updates
Get the latest creative news from FooBar about art, design and business.
Author: Reporter
പാലാ: സ്നേഹഗിരി മിഷനറി സന്യാസിനീ സമൂഹത്തിന് പുതിയ നേതൃത്വം നിലവിൽ വന്നു. റവ. സി. ദിവ്യയെ സമൂഹത്തിന്റെ പുതിയ മദർ ജനറലായി തിരഞ്ഞെടുത്തു. 2026 മാർച്ച് 3-ന് നടന്ന ജനറൽ സിനാക്സിസിലാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കിയത്. ജനറൽ കൗൺസിലർമാരായി റവ. സി. ക്രിസ്റ്റി (ഒന്നാം കൗൺസിലർ), റവ. സി. റാണി റ്റോം (രണ്ടാം കൗൺസിലർ), റവ. സി. റോസ് ജോ (മൂന്നാം കൗൺസിലർ), റവ. സി. രഞ്ജിത (നാലാം കൗൺസിലർ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. സെക്രട്ടറി ജനറലായി റവ. സി. ഡോണിയയും ബർസാർ ജനറലായി റവ. സി. ഫ്ലവറും ചുമതലയേറ്റു. സമൂഹത്തിന്റെ ആത്മീയ വളർച്ചക്കും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിനും പുതിയ ഭരണസമിതി ദിശാനിർദ്ദേശം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. വിവിധ സാമൂഹ്യ-സേവന മേഖലകളിൽ സ്നേഹഗിരി സമൂഹം കൈവരിച്ച നേട്ടങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ പദ്ധതികൾ നടപ്പാക്കുന്നതിനും പുതിയ നേതൃത്വത്തിന്റെ പങ്ക് നിർണായകമാകും. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേറ്റതോടെ സമൂഹത്തിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ഉണർവും ദിശയും ലഭിക്കുമെന്നാണ്…