Author: Reporter

അനുദിന വചന ചിന്ത: ​”ആകാശവും ഭൂമിയും കടന്നു പോകും; എന്നാൽ എന്റെ വചനങ്ങൾ കടന്നുപോകുകയില്ല.” (മത്തായി 24:35)​ലോകം എത്ര അനിശ്ചിതത്വം നിറഞ്ഞതാണെങ്കിലും ദൈവത്തിന്റെ വാഗ്ദാനങ്ങൾ എന്നും ശാശ്വതമാണ്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും മാറ്റത്തിന് വിധേയമാകുമ്പോഴും, അവിടുത്തെ വാക്ക് ഒരുനാളും മാറുകയില്ല. മനുഷ്യപുത്രന്റെ വരവിന്റെ ദിനത്തെയോ സമയത്തെയോ ചൊല്ലി ഭയപ്പെടുകയല്ല, മറിച്ച് ദൈവീകസ്നേഹത്തിലും വിശുദ്ധിയിലും ഏതു നിമിഷവും അവിടുത്തെ സ്വീകരിക്കാൻ തക്കവിധം ഹൃദയത്തെ ഒരുക്കി നിർത്തുകയാണ് നാം ചെയ്യേണ്ടത്.​ക്രിസ്തുവിന്റെ വരവ് ഒരു ഭയമല്ല, ദൈവമക്കൾക്കുള്ള വലിയ പ്രത്യാശയാണ്. മാറുന്ന ലോകത്തിൽ മാറാത്ത ദൈവവചനത്തിൽ ആശ്രയിച്ച് ജാഗ്രതയോടെ നമുക്ക് മുന്നേറാം.​പ്രാർത്ഥന:ഈശോയെ, ലോകത്തിന്റെ അനിശ്ചിതത്വങ്ങളിൽ ഇടറിവീഴാതെ, അങ്ങയുടെ മാറാത്ത വചനത്തിൽ ആശ്രയിച്ച് അനുദിനം വിശുദ്ധിയോടെ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമേൻ.

Read More

സെപ്റ്റംബർ 26 (Sts. Cosmas & Damian — രക്തസാക്ഷികൾ) കോസ്മാസും ദാമിയാനും സഹോദരന്മാരും വൈദ്യന്മാരുമായിരുന്നു.രോഗികളെ ചികിത്സിച്ചപ്പോൾ അവർ പണം സ്വീകരിക്കാതെ സൗജന്യമായി സേവനം ചെയ്തു. രോഗശാന്തിയുടെ യഥാർത്ഥ ശക്തി ക്രിസ്തുവിൽ നിന്നാണെന്ന് അവർ രോഗികളോട് സാക്ഷ്യപ്പെടുത്തി. ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കാത്തതിനാൽ അവർ പീഡിപ്പിക്കപ്പെടുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. അതുകൊണ്ട് അവർ ഇന്ന് വൈദ്യന്മാരുടെയും ശസ്ത്രക്രിയ വിദഗ്ധരുടെയും ഫാർമസിസ്റ്റുകളുടെയും മധ്യസ്ഥ വിശുദ്ധരായി ആദരിക്കപ്പെടുന്നു.  💬 പ്രധാനപ്പെട്ട വചനം “സൗജന്യമായി നിങ്ങൾ സ്വീകരിച്ചു; സൗജന്യമായി കൊടുക്കുവിൻ.” — മത്തായി 10:8

Read More

വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവ മനുഷ്യനന്മയ്ക്കും സമാധാനത്തിനും വേണ്ടി ഉപയോഗിക്കണമെന്ന് ലിയോ പതിനാലാമൻ പാപ്പാ. തന്റെ അഞ്ചാമത് അപ്പസ്തോലിക യാത്രയുടെ ഭാഗമായി, ഫ്രാൻസിലുള്ള യുനെസ്‌കോ കേന്ദ്രത്തിലെത്തി സംസാരിക്കവെ, മനുഷ്യാന്തസ്സ്, വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം, നിർമ്മിതബുദ്ധിയും സാങ്കേതികവിദ്യയും ഉയർത്തുന്ന വെല്ലുവിളികൾ, യുദ്ധം, പരിസ്ഥിതി സംരക്ഷണം, ദുർബലരുടെയും അവഗണിക്കപ്പെടുന്നവരുടെയും അവകാശങ്ങൾ, മതങ്ങളുടെ സാമൂഹിക പങ്ക് തുടങ്ങിയ വിഷയങ്ങൾ പരിശുദ്ധ പിതാവ് പരാമർശിച്ചു.

Read More

വത്തിക്കാന്‍ സിറ്റി: മെത്രാന്മാരുടെ ഹൃദയം കർത്താവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ്, സേവനങ്ങൾ കൂടുതൽ ശാന്തവും സ്വതന്ത്രവും ഫലപ്രദവുമാകുന്നതെന്നും ലെയോ പാപ്പ. കത്തോലിക്ക സഭയിൽ, പുതുതായി അഭിഷിക്തരായ മെത്രാന്മാർക്ക് വേണ്ടി വത്തിക്കാനിൽ നടന്ന പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരിന്നു പാപ്പ. മെത്രാന്മാരും, അവരുടെ സഭകളും എപ്പോഴും തന്റെ പ്രാർത്ഥനകളിൽ ഉണ്ടായിരിക്കുമെന്നും, തങ്ങൾക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാവർക്കും, മെത്രാന്റെ ഹൃദയത്തിൽ ഒരു സ്ഥാനം കണ്ടെത്തുവാൻ ഇടയുണ്ടാകണമെന്നും പാപ്പ പറഞ്ഞു. മെത്രാന്മാരെന്ന നിലയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം, യേശുവിനോടുകൂടെ ആയിരിക്കുക എന്നതാണെന്ന് പാപ്പ ഊന്നിപ്പറഞ്ഞു. യേശുവിനെ കുറിച്ച് സംസാരിക്കുവാൻ, നാം അവനോടുകൂടെ ആയിരിക്കേണ്ടത് ഏറെ ആവശ്യമെന്നും, അവിടുത്തെ ജനത്തെ നയിക്കാൻ, എല്ലാ ദിവസവും അവനാൽ നയിക്കപ്പെടാൻ നാം സ്വയം അനുവദിക്കണമെന്നും പാപ്പ പറഞ്ഞു. വിശുദ്ധ കുർബാന, ദൈവവചന വായന, പ്രാർത്ഥന എന്നിവയെല്ലാം ശിഷ്യന്റെ ലളിതമായ ഹൃദയത്തോടെ കർത്താവിന്റെ സാന്നിധ്യത്തിൽ കഴിയാൻ കഴിയുന്ന നിമിഷങ്ങളാണെന്നു പാപ്പ ചൂണ്ടിക്കാട്ടി. മെത്രാന്മാരുടെ ഹൃദയം കർത്താവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ്, സേവനങ്ങൾ കൂടുതൽ ശാന്തവും സ്വതന്ത്രവും ഫലപ്രദവുമാകുന്നതെന്നും…

Read More

പാലാ: സ്നേഹഗിരി സിസ്റ്റേഴ്സിന്റെ കീഴിൽ പ്രവർത്തിക്കുന്ന കെയർ ഹോമുകളിൽ അന്തവാസികൾക്കായി വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വയോജനങ്ങളും പരിചരണത്തിൽ കഴിയുന്നവരുമായ അന്തവാസികൾക്ക് സന്തോഷവും ആശ്വാസവും പകരുന്ന രീതിയിലാണ് ആഘോഷങ്ങൾ ക്രമീകരിച്ചത്. മനോഹരമായ പൂക്കളം ഒരുക്കലും അന്തവാസികളും സിസ്റ്റേഴ്സും ഒരുമിച്ച് ചേർന്നുള്ള ഓണപ്പാട്ടുകളും കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. പരമ്പരാഗത രീതിയിൽ വിഭവസമൃദ്ധമായ ഓണസദ്യയും അന്തവാസികൾക്കായി ഒരുക്കിയിരുന്നു. അന്തവാസികളുടെ മാനസിക സന്തോഷത്തിനും ഒത്തൊരുമയ്ക്കും മുൻഗണന നൽകിയാണ് എല്ലാ വർഷവും ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതെന്ന് സഭാ അധികൃതർ വ്യക്തമാക്കി. സിസ്റ്റേഴ്സ്, കെയർ ഹോം ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ആഘോഷങ്ങൾ വിജയകരമായി പൂർത്തിയാക്കി.

Read More

13.05.2026 ബുധനാഴ്ച രാവിലെ 10 മണിയ്ക്ക് സ്നേഹ ഗിരി മിഷനറി സന്യാസിനീ സമൂഹത്തിലെ 2 അർത്ഥിനികൾ (ഡോണാ മോൾ സിബി കരിങ്ങോട്ടിൽ & ആതിര തെരേസ റോയി തുണ്ടത്തിൽ) പ്രഥമ വ്രതവാഗ്ദാനം ചെയ്ത് സന്യാസ വസ്ത്രം സ്വീകരിക്കുന്നു. ഇവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ആശംസകൾ നേരുകയും ചെയ്യാം.

Read More

പാലാ: സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിൻ്റെ സ്ഥാപകനും പുണ്യശ്ലോകനുമായ കൈപ്പൻപ്ലാക്കൽ അബ്രാഹം അച്ഛൻ്റെ പന്ത്രണ്ടാം ചരമവാർഷികം പാലാ ളാലം പള്ളിയിൽ ഭക്തിപൂർവ്വം ആചരിച്ചു. ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന പ്രത്യേക പ്രാർത്ഥനകൾക്കും ദിവ്യബലിക്കും നിരവധി വിശ്വാസികളും സ്നേഹഗിരി സമൂഹാംഗങ്ങളും സാക്ഷ്യം വഹിച്ചു. ളാലം പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം, സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിൻ്റെ വിവിധ ഭവനങ്ങളിൽ നിന്നായി എത്തിയ സിസ്റ്റേഴ്സ് അബ്രാഹം അച്ഛൻ്റെ സ്മരണകൾ ഇരമ്പുന്ന ചെത്തിമറ്റം ദേവദാൻ സെൻ്റർ സന്ദർശിച്ചു. അച്ഛൻ അവസാനമായി താമസിച്ചിരുന്ന മുറിയിലും അവിടെ ഒരുക്കിയിട്ടുള്ള മ്യൂസിയത്തിലും പ്രാർത്ഥനകൾ അർപ്പിച്ച ശേഷമാണ് അവർ മടങ്ങിയത്.

Read More

പാലാ: പുണ്യശ്ലോകനായ ഫാ. എബ്രഹാം കൈപ്പൻപ്ലാക്കലിന്റെ പന്ത്രണ്ടാം ചരമവാർഷികം പാലാ ളാലം പഴയ പള്ളിയായ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഭക്തിസാന്ദ്രമായി ആചരിച്ചു. തിങ്കളാഴ്ച രാവിലെ 8 മണിക്ക് നടന്ന ചടങ്ങുകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പാലാ രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ശേഷമുള്ള അനുസ്മരണ പ്രഭാഷണത്തിൽ, കൈപ്പൻപ്ലാക്കൽ അച്ചൻ സമൂഹത്തിന് നൽകിയ ആത്മീയവും സാമൂഹികവുമായ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം അച്ചന്റെ കബറിടത്തിങ്കൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും ധൂപാർച്ചനയും നടന്നു. കൈപ്പൻപ്ലാക്കൽ അച്ചന്റെ മധ്യസ്ഥതയിൽ അനുഗ്രഹം തേടി ദൂരദേശങ്ങളിൽ നിന്നുപോലും നിരവധി വിശ്വാസികൾ ചടങ്ങുകളിൽ സംബന്ധിക്കാനായി എത്തി. സ്നേഹഗിരി സന്യാസിനീ സമൂഹത്തിന്റെ അധികാരികളും പള്ളി ഭാരവാഹികളും കൈപ്പൻപ്ലാക്കൽ കുടുംബാംഗങ്ങളും ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Read More