
“യേശുവിനെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായെങ്കിലും, അവന്റെ വചനവും പ്രവർത്തികളും പലരെയും വിശ്വാസത്തിലേക്ക് നയിച്ചു.” മനുഷ്യരുടെ അഭിപ്രായങ്ങളേക്കാൾ യേശുവിനെ ഹൃദയത്തിൽ തിരിച്ചറിയുകയും അവനിൽ വിശ്വസിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. നമ്മുടെ ജീവിതത്തിലും സംശയങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാകാം. എന്നാൽ സത്യസന്ധമായ ഹൃദയത്തോടെ യേശുവിനെ അന്വേഷിക്കുമ്പോൾ, അവൻ തന്നെയാണ് നമ്മുടെ വഴിയും സത്യവും പ്രത്യാശയും.
🙏പ്രാർത്ഥിക്കാം
“കർത്താവേ, മറ്റുള്ളവരുടെ അഭിപ്രായങ്ങളല്ല, അങ്ങയെ തന്നെ അന്വേഷിക്കുന്നതിന് എന്നെ സഹായിക്കണേ. ”