അനുദിന വചന ചിന്ത:
”ആകാശവും ഭൂമിയും കടന്നു പോകും; എന്നാൽ എന്റെ വചനങ്ങൾ കടന്നുപോകുകയില്ല.” (മത്തായി 24:35)
ലോകം എത്ര അനിശ്ചിതത്വം നിറഞ്ഞതാണെങ്കിലും ദൈവത്തിന്റെ വാഗ്ദാനങ്ങൾ എന്നും ശാശ്വതമാണ്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും മാറ്റത്തിന് വിധേയമാകുമ്പോഴും, അവിടുത്തെ വാക്ക് ഒരുനാളും മാറുകയില്ല. മനുഷ്യപുത്രന്റെ വരവിന്റെ ദിനത്തെയോ സമയത്തെയോ ചൊല്ലി ഭയപ്പെടുകയല്ല, മറിച്ച് ദൈവീകസ്നേഹത്തിലും വിശുദ്ധിയിലും ഏതു നിമിഷവും അവിടുത്തെ സ്വീകരിക്കാൻ തക്കവിധം ഹൃദയത്തെ ഒരുക്കി നിർത്തുകയാണ് നാം ചെയ്യേണ്ടത്.
ക്രിസ്തുവിന്റെ വരവ് ഒരു ഭയമല്ല, ദൈവമക്കൾക്കുള്ള വലിയ പ്രത്യാശയാണ്. മാറുന്ന ലോകത്തിൽ മാറാത്ത ദൈവവചനത്തിൽ ആശ്രയിച്ച് ജാഗ്രതയോടെ നമുക്ക് മുന്നേറാം.
പ്രാർത്ഥന:
ഈശോയെ, ലോകത്തിന്റെ അനിശ്ചിതത്വങ്ങളിൽ ഇടറിവീഴാതെ, അങ്ങയുടെ മാറാത്ത വചനത്തിൽ ആശ്രയിച്ച് അനുദിനം വിശുദ്ധിയോടെ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമേൻ.
Subscribe to Updates
Get the latest creative news from FooBar about art, design and business.
Related Posts
Add A Comment
