Subscribe to Updates
Get the latest creative news from FooBar about art, design and business.
Author: Reporter
സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിന്റെ മദര് ജനറൽ റവ. ഡോ. സി. ദിവ്യ യും ജനറൽ കൌൻകിലേർസും കോതമംഗലം രൂപതാധ്യക്ഷൻ അഭി. മാർ ജോർജ്ജ് മoത്തിക്കണ്ടതിൽ പിതാവിനെ സന്ദർശിച്ചു .
ഓക്ടോബർ 6-ന് സഭ അനുസ്മരിക്കുന്ന പ്രധാന വിശുദ്ധനാണ് വിശുദ്ധ ബ്രൂണോ (St. Bruno) (1030 – 1101). ജർമ്മനിയിലെ കോളോൺ (Cologne) നഗരത്തിൽ ജനിച്ചു. ചെറുപ്പത്തിലേ തന്നെ ദൈവഭക്തിയിലും വിദ്യയിലും മികവു പുലർത്തിയ അദ്ദേഹം ഫ്രാൻസിലെ റെയിംസ് (Reims) കത്തീഡ്രൽ സ്കൂളിൽ അധ്യാപകനായും പിന്നീട് അതിന്റെ തലവനായും സേവനമനുഷ്ഠിച്ചു. ആഡംബരങ്ങളും പദവികളും ഉപേക്ഷിച്ച്, പ്രാർത്ഥനയിലും ഏകാന്തതയിലും ദൈവത്തെ കണ്ടെത്താനായി അദ്ദേഹം 1084-ൽ ഫ്രാൻസിലെ ആൽപ്സ് പർവ്വതനിരകളിൽപ്പെട്ട ‘ചാർത്രൂസ്’ (Chartreuse) എന്ന സ്ഥലത്ത് ഒരു ആശ്രമം ആരംഭിച്ചു. ഇതാണ് പ്രശസ്തമായ കാർത്തൂസിയൻ സന്യാസസഭയുടെ (Carthusian Order) തുടക്കം. കഠിനമായ ഉപവാസം, മൗനവ്രതം, ഏകാന്ത പ്രാർത്ഥന, ദൈവവചന പഠനം എന്നിവയായിരുന്നു ഈ സഭയുടെ പ്രത്യേകത. 1101 ഒക്ടോബർ 6-ന് ഇറ്റലിയിലെ കാലാബ്രിയയിലുള്ള ആശ്രമത്തിൽ വച്ച് അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.സന്ദേശം: “ദൈവത്തെ കണ്ടെത്താൻ ലോകകോലാഹലങ്ങളിൽ നിന്ന് മാറി ഏകാന്തതയും മൗനവും അനിവാര്യമാണ്.”
പരി. മറിയം ദൈവത്തോടുള്ള പൂർണ്ണമായ സമർപ്പണത്തിന്റെയും വിരക്തിയുടെയും ഉത്തമ മാതൃകയാണ്. ലോകത്തിന്റെ സുഖസൗകര്യങ്ങളെയും സ്വന്തം ഇഷ്ടങ്ങളെയുംക്കാൾ ദൈവഹിതത്തിന് അവൾ പ്രാധാന്യം നൽകി. “ഇതാ, കർത്താവിന്റെ ദാസി” എന്ന അവളുടെ വാക്കുകളിൽ പൂർണ്ണമായ ആത്മസമർപ്പണത്തിന്റെ മനോഭാവം നമുക്ക് കാണാം.ലളിതമായ ജീവിതം നയിച്ച മറിയം, ദൈവസ്നേഹത്തിൽ സമ്പന്നയായിരുന്നു. ബെത്ലഹേമിലെ ദാരിദ്ര്യവും, ഈജിപ്തിലേക്കുള്ള പലായനവും, കാൽവരിയിലെ വേദനയും അവൾ പരാതിയില്ലാതെ സ്വീകരിച്ചു. തന്റെ ജീവിതത്തിലെ ഓരോ സാഹചര്യത്തിലും ദൈവഹിതം തിരിച്ചറിഞ്ഞ് അതിനോട് വിശ്വസ്തയായി നിലകൊണ്ടു.വിരക്തി എന്നത് ലോകത്തെയോ ജീവിതത്തിലെ നന്മകളെയോ നിരസിക്കുക എന്നതല്ല; ദൈവത്തെക്കാൾ ഒന്നിനും ഹൃദയത്തിൽ ഒന്നാം സ്ഥാനം നൽകാതിരിക്കുക എന്നതാണ്. മറിയം ഇതിന്റെ ഏറ്റവും മനോഹരമായ മാതൃകയാണ്. അവളുടെ ഹൃദയം യേശുവിനായി മാത്രം സമർപ്പിക്കപ്പെട്ടിരുന്നു.ഇന്നത്തെ ജീവിതത്തിൽ അനാവശ്യമായ ആഗ്രഹങ്ങളും ആസക്തികളും നമ്മെ ദൈവത്തിൽ നിന്ന് അകറ്റുമ്പോൾ, മറിയം നമ്മെ ലാളിത്യത്തിലേക്കും ആത്മനിയന്ത്രണത്തിലേക്കും ദൈവഹിതത്തോടുള്ള പൂർണ്ണ സമർപ്പണത്തിലേക്കും നയിക്കുന്നു.അത്യന്ത വിരക്തയായ മാതാവേ, ഞങ്ങളുടെ ഹൃദയങ്ങളിൽ നിന്നുള്ള എല്ലാ അനാവശ്യ ആസക്തികളും നീക്കി, യേശുവിനെ മാത്രം…
മാധ്യമങ്ങളിലൂടെ സുവിശേഷം പ്രചരിപ്പിച്ച ആർച്ചുബിഷപ് ഫുൾട്ടൻ ജോൺ ഷീന്റെ ജീവിതത്തെക്കുറിച്ചുള്ള ചിന്തകൾ.ടെലിവിഷനിലൂടെയും, റേഡിയോയിലൂടെയും വചനം പങ്കുവച്ച് അനേകർക്ക് സ്വർഗ്ഗത്തിന്റെ വാതിൽ തുറന്നുകൊടുത്ത അജപാലകനാണ് വാഴ്ത്തപ്പെട്ട ആർച്ചുബിഷപ്പ് ഫുൾട്ടൻ ജോൺ ഷീൻ. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സുവിശേഷ പ്രഘോഷകനാണ് അദ്ദേഹം. 30 വർഷത്തെ ടെലിവിഷൻ റേഡിയോ മാധ്യമ സുവിശേഷ ശുശ്രൂഷയിലൂടെയും, 66 പുസ്തകങ്ങളിലൂടെയും , 25 വർഷത്തെ അധ്യാപനത്തിലൂടെയും എണ്ണമില്ലാത്ത പ്രഭാഷണങ്ങൾ, സെമിനാറുകൾ , ധ്യാനങ്ങൾ എന്നിവ വഴി ക്രിസ്തുവിനെ പ്രഘോഷിച്ച അദ്ദേഹത്തെ ഈ സെപ്റ്റംബർ 24ആം തിയ്യതി തിരുസ്സഭ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയിരിക്കുകയാണ്. നവമാധ്യമശൃംഖലയിൽ ഇന്നത്തെ യുവതലമുറക്ക് അത്യധികം ധീരതയോടെ, ഓരോ കാലഘട്ടത്തിന്റെയും അവസ്ഥകളോട് ചേർന്നരീതിയിൽ സുവിശേഷം പ്രസംഗിക്കാനായി, വിശ്വാസം പങ്കുവക്കാനായി, പ്രത്യാശ പകരാനായി, സമാധാനം നൽകാനായി ദൈവം നിയോഗിച്ച ആധുനിക കാലത്തിന്റെ മാധ്യമ പ്രവാചകനാണ് വാഴ്ത്തപ്പെട്ട ആർച്ചുബിഷപ് ഫുൾട്ടൻ ജെ ഷീൻ. ഒരു അധ്യാപകൻ,ഒരു മാധ്യമ സുവിശേഷപ്രസംഗകൻ, ഒരു അജപാലകൻ സഭയുടെ അതിരുകൾക്കപ്പുറത്തേക്ക് ദൃശ്യ – ശ്രാവ്യ മാധ്യമങ്ങളിലൂടെ …
1905-ൽ പോളണ്ടിലെ ഒരു ദരിദ്ര കർഷകകുടുംബത്തിൽ ജനിച്ച ഹെലേന കൊവാൽസ്കാ പിന്നീട് സിസ്റ്റർ മരിയ ഫൗസ്റ്റീനയായി. ചെറുപ്പം മുതൽ പ്രാർത്ഥനയിലും ദൈവസ്നേഹത്തിലും വളർന്ന അവൾ സന്യാസജീവിതം തിരഞ്ഞെടുത്തു. യേശുവിന്റെ ദൈവിക കരുണയുടെ സന്ദേശം ലോകത്തിന് അറിയിക്കുന്നതിൽ അവൾ പ്രധാന പങ്കുവഹിച്ചു. അവളുടെ ആത്മീയ അനുഭവങ്ങളും സന്ദേശങ്ങളും Diary എന്ന കൃതിയിൽ രേഖപ്പെടുത്തി. 1938 ഒക്ടോബർ 5-ന് 33-ാം വയസ്സിൽ അവൾ അന്തരിച്ചു. 2000-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു; ഒക്ടോബർ 5 വിശുദ്ധ ഫൗസ്റ്റീനയുടെ ഓർമ്മദിനമായി ആചരിക്കുന്നു. �പ്രധാന സന്ദേശം:“യേശുവേ, അങ്ങയിൽ ഞാൻ വിശ്വസിക്കുന്നു!”— ദൈവിക കരുണയിൽ പൂർണ്ണമായി ആശ്രയിക്കാനുള്ള ആഹ്വാനം.
ലോകത്തിന് സമാധാനവും മനുഷ്യഹൃദയങ്ങൾക്ക് ആശ്വാസവും നൽകുന്ന മാതൃസ്നേഹത്തിന്റെ പ്രതീകമാണ് പരി. മറിയം. ദൈവഹിതത്തിന് പൂർണ്ണമായി സമർപ്പിച്ച മറിയത്തിന്റെ ജീവിതം വിശ്വാസത്തിന്റെയും ക്ഷമയുടെയും സമാധാനത്തിന്റെയും സാക്ഷ്യമാണ്. പ്രതിസന്ധികളിലും വേദനകളിലും അവൾ ദൈവത്തിൽ ആശ്രയിച്ചു. കാനായിലെ അത്ഭുതത്തിൽ, മറ്റുള്ളവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി യേശുവിന്റെ അടുക്കലേക്ക് അവരെ നയിച്ച മറിയം കരുണയുടെ മാതാവായി മാറുന്നു.കുരിശിൻ ചുവട്ടിലും മറിയം തന്റെ ഹൃദയത്തിലെ സമാധാനം കൈവിടാതെ യേശുവിനോടൊപ്പം നിന്നു. അതുകൊണ്ടുതന്നെ കലഹങ്ങളും ആശങ്കകളും നിറഞ്ഞ നമ്മുടെ ജീവിതത്തിൽ മറിയം സമാധാനത്തിലേക്കുള്ള വഴികാട്ടിയാണ്. “സമാധാനത്തിന്റെ രാജ്ഞിയായ മറിയമേ, ഞങ്ങളുടെ കുടുംബങ്ങളിലും സമൂഹത്തിലും ലോകത്തിലും സമാധാനം നിറയ്ക്കണമേ” എന്ന് നമുക്ക് പ്രാർത്ഥിക്കാം.
ഒക്ടോബർ മാസം നാലാം തീയതി വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ എണ്ണൂറാമത് മരണ തിരുനാൾ ആഘോഷിക്കുകയാണ്. തദവസരത്തിൽ, ഫ്രാൻസിസ് അസീസിയുടെ ജീവിത മാതൃകയെയും, ഇന്നത്തെ ലോകത്തിൽ അദ്ദേഹം നൽകുന്ന ദർശനങ്ങളെയും കുറിച്ചുള്ള ചിന്തകൾ.”കർത്താവേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഉപകരണമാക്കണമേ…” ലളിതവും മനോഹരവുമായ ഈ പ്രാർത്ഥനയാണ് വിശുദ്ധ ഫ്രാൻസിസ് അസ്സീസിയെക്കുറിച്ച് ഓർക്കുമ്പോൾ ഏതൊരു ക്രൈസ്തവന്റെയും മനസ്സിൽ ആദ്യം ഉയർന്നുവരുന്നത്. സമാധാനത്തിന്റെ അപ്പസ്തോലനും, സൃഷ്ടിയുടെ പാലകനും, സകല ജീവജാലങ്ങളുടെയും സഹോദരനുമായ വിശുദ്ധ ഫ്രാൻസിസ് അസ്സീസി കഴിഞ്ഞ എട്ടു നൂറ്റാണ്ടുകളായി അനേകർക്ക് വലിയൊരു ആത്മീയ പ്രചോദനമാണ്. ദൈവം, മനുഷ്യരാശി, പ്രകൃതി എന്നിവ തമ്മിലുള്ള സാർവത്രിക അനുരഞ്ജനത്തിലൂന്നി “സമാധാനത്തിന്റെ മനുഷ്യൻ”, “എല്ലാവരുടെയും സഹോദരൻ” എന്നീ നിലകളിൽ അദ്ദേഹത്തെ ആദരിക്കുന്നതിനാണ് 2026 ജനുവരി 10 മുതൽ ഫ്രാൻസിസ്കൻ ജൂബിലി വർഷം ആരംഭിച്ചത്. മനുഷ്യചരിത്രത്തിൽ ഇത്രയധികം സ്വാധീനം ചെലുത്തിയ മറ്റൊരു വിശുദ്ധൻ ഉണ്ടോ എന്ന് സംശയമാണ്. കാരണം, കത്തോലിക്കാ സഭയുടെ അതിരുകൾക്കപ്പുറത്തേക്ക് ക്രിസ്തുവിന്റെ സ്നേഹം, സകല ചരാചരങ്ങളോടും സാക്ഷ്യത്തിലൂടെ സംവദിച്ചതാണ്, അദ്ദേഹത്തിന്റെ…
ക്രൈസ്തവ വിശ്വാസ ചരിത്രത്തിൽ പ്രത്യേക സ്ഥാനമുള്ള ഒരു ആദരവാണ് “വേദസാക്ഷികളുടെ രാജ്ഞി” (Queen of Martyrs) എന്നത്. വിശ്വാസത്തിനുവേണ്ടി സ്വന്തം ജീവൻ ബലികഴിച്ച രക്തസാക്ഷികളുടെ മകുടോദാഹരണവും സംരക്ഷകയുമായി പരിശുദ്ധ കന്യകമറിയത്തെ സഭ വണങ്ങുന്നു.ദൈവരാജ്യത്തിനായി സഹിച്ച സഹനങ്ങൾമറിയത്തിന്റെ ജീവിതം വേദനകളുടെയും സഹനങ്ങളുടെയും ഒരു പരമ്പരയായിരുന്നു. ഈശോയുടെ ജനനം മുതൽ ക്രൂശുമരണം വരെ അവൾ അനുഭവിച്ച മാനസികവും വൈകാരികവുമായ വേദനകൾ ചെറുതല്ല. സിമിയോൻ പ്രവചിച്ചതുപോലെ, അവളുടെ ഹൃദയത്തിലൂടെ ഒരു വാൾ കടന്നുപോയി (ലൂക്കാ 2:35).ബാല്യകാലത്തെ പലായനം: ഹേറോദേസിന്റെ വാളിൽ നിന്നും കുഞ്ഞേശുവിനെ രക്ഷിക്കാൻ ഈജിപ്റ്റിലേക്ക് പലായനം ചെയ്യേണ്ടിവന്ന അമ്മയുടെ ഭയം.കാൽവരിയിലെ കാഴ്ച്ച: കുരിശിൽ തറയ്ക്കപ്പെട്ട തന്റെ മകന്റെ അരികിൽ യാതൊരുവിധ പരാതിയും കൂടാതെ കണ്ണീരോടെ ഉറച്ചു നിന്ന ആത്മധൈര്യം.ശാരീരികമായി രക്തം ചിന്തി മരിച്ചില്ലെങ്കിലും, സഹനങ്ങളുടെ കാഠ്വ്യം കൊണ്ട് മറിയം ഒരു “രക്തസാക്ഷിണിയായി” (Martyr of the Heart) മാറുകയായിരുന്നു. ക്രൂശിതനായ മകന്റെ കാൽക്കൽ നിന്ന് സഹനത്തിന്റെ പാഠം പഠിച്ചവളാണ് അവൾ.വേദസാക്ഷികളുടെ ആശ്വാസവും ശക്തിയുംവിശ്വാസപ്രതിസന്ധികളിലും പീഡനങ്ങളിലും…
ലോകം കണ്ട ഏറ്റവും വലിയ മാതൃകകളിലൊരാളാണ് അസീസിയിലെ വിശുദ്ധ ഫ്രാൻസിസ്. സമ്പത്തിന്റെയും സുഖലോലുപതയുടെയും മടിത്തട്ടിൽ നിന്ന് പട്ടിണിയുടെയും ലാളിത്യത്തിന്റെയും പാതയിലേക്ക് സ്വയം ഇറങ്ങിനടന്ന ആ വിശുദ്ധന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്.അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ഓർമ്മപ്പെരുന്നാൾ ദിനമാണ് ഒക്ടോബർ 4. ദാരിദ്ര്യത്തിന്റെയും ലാളിത്യത്തിന്റെയും പ്രകൃതിസ്നേഹത്തിന്റെയും പ്രതീകമായ വിശുദ്ധനാണ് അദ്ദേഹം.ജീവിത സംഗ്രഹം: സമ്പന്നമായ കുടുംബത്തിൽ ജനിച്ച് ആഡംബര ജീവിതം നയിച്ചിരുന്ന ഫ്രാൻസിസ്, ദൈവവിളി കേട്ട് തന്റെ സർവ്വസ്വവും ഉപേക്ഷിക്കുകയും ദരിദ്രരുടെ ഇടയിൽ ജീവിതം സമർപ്പിക്കുകയും ചെയ്തു.പ്രധാന സംഭാവനകൾ: ‘ഫ്രാൻസിസ്കൻ സന്യാസസമൂഹം’ (Order of Friars Minor) സ്ഥാപിച്ചു. ദൈവത്തിന്റെ സൃഷ്ടികളെയെല്ലാം (“സഹോദരാ സൂര്യൻ”, “സഹോദരി ചന്ദ്രൻ” എന്നിങ്ങനെ) സ്വന്തം കുടുംബാംഗങ്ങളെപ്പോലെ സ്നേഹിച്ച അദ്ദേഹം പരിസ്ഥിതിയുടെ മധ്യസ്ഥനായി അറിയപ്പെടുന്നു.പ്രധാന സന്ദേശം”സൃഷ്ടികളോടുള്ള കാരുണ്യവും ലാളിത്യ നിറഞ്ഞ ജീവിതവുമാണ് ദൈവത്തിലേക്ക് അടുക്കാനുള്ള ഏറ്റവും എളിയ വഴി.”സമ്പത്തും അധികാരവും ചുറ്റുമുള്ളവരുടെ വേദന കാണാതിരിക്കാനുള്ള കണ്ണടയാകരുത് എന്നും, പ്രകൃതിയോടും ചുറ്റുമുള്ളവരോടും കരുണയോടെ വർത്തിക്കണമെന്നും വിശുദ്ധ ഫ്രാൻസിസിന്റെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു.
ലോകത്തിലെ എല്ലാ കുട്ടികൾക്കും സമാധാനം ലഭിക്കാൻ വേണ്ടി ജപമാല പ്രാർത്ഥനയുമായി ലിയോ പതിനാലാമൻ പാപ്പാ
വത്തിക്കാനിലെ ലൂർദ് മാതാവിന്റെ ഗ്രോട്ടോയ്ക്ക് സമീപം കുട്ടികൾക്കൊപ്പം സമാധാനത്തിനായി ജപമാല ചൊല്ലി ലിയോ പതിനാലാമൻ പാപ്പാ. ലോകത്തിന്റെ വിവിധയിടങ്ങളിൽ യുദ്ധങ്ങൾ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്കായി പ്രാർത്ഥിക്കാമെന്ന് ചടങ്ങിൽ പങ്കെടുത്ത എഴുനൂറോളം കുട്ടികളോട് പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന എല്ലാ കുട്ടികൾക്കും സമാധാനം ലഭ്യമാകുന്നതിനുവേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ. ജപമാലയ്ക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒക്ടോബർ മാസത്തിൽ, സമാധാനത്തിനായി പരിശുദ്ധ അമ്മയുടെ പ്രാർത്ഥനകൾ അഭ്യർത്ഥിക്കാൻ, ഫ്രാൻസിലേക്കും യുനെസ്കോയിലേക്കും നടത്തിയ അപ്പസ്തോലിക യാത്രയുടെ അവസരത്തിൽ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ്, ഇത്തരമൊരു സംരംഭം നടന്നത്. സെപ്റ്റംബർ 30 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസരത്തിലും സമാധാനത്തിനായി ജപമാല പ്രാർത്ഥന ചൊല്ലാൻ പാപ്പാ ഏവരെയും ക്ഷണിച്ചിരുന്നു. ക്രൈസ്തവ ഐക്യത്തിനായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ കുർട്ട് കോഹ്, “എയ്ഡ് റ്റു ദി ചർച്ച് ഇൻ നീഡ്” (ക്ലേശമനുഭവിക്കുന്ന സഭകൾക്കുള്ള സഹായം) ഫൗണ്ടേഷൻ പ്രസിഡന്റ് റെജീന ലിഞ്ച് എന്നിവരും പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നു. 700 കുട്ടികളുൾപ്പെടെ…