വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവ മനുഷ്യനന്മയ്ക്കും സമാധാനത്തിനും വേണ്ടി ഉപയോഗിക്കണമെന്ന് ലിയോ പതിനാലാമൻ പാപ്പാ.
തന്റെ അഞ്ചാമത് അപ്പസ്തോലിക യാത്രയുടെ ഭാഗമായി, ഫ്രാൻസിലുള്ള യുനെസ്കോ കേന്ദ്രത്തിലെത്തി സംസാരിക്കവെ, മനുഷ്യാന്തസ്സ്, വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം, നിർമ്മിതബുദ്ധിയും സാങ്കേതികവിദ്യയും ഉയർത്തുന്ന വെല്ലുവിളികൾ, യുദ്ധം, പരിസ്ഥിതി സംരക്ഷണം, ദുർബലരുടെയും അവഗണിക്കപ്പെടുന്നവരുടെയും അവകാശങ്ങൾ, മതങ്ങളുടെ സാമൂഹിക പങ്ക് തുടങ്ങിയ വിഷയങ്ങൾ പരിശുദ്ധ പിതാവ് പരാമർശിച്ചു.
